പഠിക്കാത്തതിനു വീട്ടുകാര്‍ വഴക്കുപറഞ്ഞു; ഇടുക്കിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി



 ഇടുക്കി: പഠിക്കാത്തതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മരിച്ചു.

ഇടുക്കി രാജാക്കാടിന് അടുത്തുള്ള മാങ്ങാത്തൊട്ടിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇക്കഴിഞ്ഞ 18 നായിരുന്നു കുട്ടി സ്വന്തം മുറിയില്‍ ജീവനെടുക്കാന്‍ ശ്രമിച്ചത്.


വീട്ടുകാര്‍ പഠിക്കാന്‍ പറഞ്ഞതിനെ തടര്‍ന്ന് സ്വന്തം മുറിയില്‍ കയറി വാതിലിന്റെ കൊളുത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. അത്യാസന്നനിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൂങ്ങി മരണമാണെന്ന് ഉടുമ്ബന്‍ചോല പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post