ബത്തേരിയില്‍ ആശുപത്രി കോമ്ബൌണ്ടില്‍ 19 കാരി മരിച്ചനിലയില്‍, ആത്മഹത്യയെന്ന് സംശയം




വയനാട്: ബത്തേരിയില്‍ ആശുപത്രി കോമ്ബൌണ്ടില്‍ 19 കാരിയെ മരിച്ചനിലയില്‍ കണ്ടെത്തി. ബത്തേരി താലൂക്ക് ആശുപത്രി കോമ്ബൗണ്ടിലാണ് സംഭവം.

കോളിയാടി സ്വദേശിനി അക്ഷരയെയാണ് ബത്തേരി താലൂക്ക് ആശുപത്രിയില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തിന് സമീപം വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ആശുപത്രി അധികൃതരും പൊലിസും സ്ഥലത്തെത്തി ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ആത്മഹത്യയാണന്നാണ് പൊലീസിന്‍്റെ പ്രാഥമിക നിഗമനം. അക്ഷരയെ കാണാനില്ലെന്ന് കാണിച്ച്‌ രക്ഷിതാക്കള്‍ ബത്തേരി പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി


അപകട സ്ഥലത്ത് നിന്നും തൊട്ടടുത്ത ആശുപത്രിയിലേക്ക് എമർജൻസി സേവനവുമായി 👇

*🇦 CCIDENT 🇷 ESCUE 24×7 എമർജൻസി ആംബുലൻസ് സർവീസ് വയനാട് മാനന്തവാടി 8606295100*

Post a Comment

Previous Post Next Post