തൃശൂർ: വേലൂർ ആര്യാംപാടത്ത്
കോഴി കയറ്റി വന്ന ലോറിയും
ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ
അപകടത്തിൽ ഒരാൾ മരിച്ചു.
പരിക്കേറ്റ രണ്ടു പേരിൽ ഒരാളുടെ നില
ഗുരുതരമാണ്.
വടക്കാഞ്ചേരി ദേശമംഗലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി ശങ്കര്‍ (23) ആണ് മരിച്ചത്. ഗോപി (22), വീരാങ്കന്‍ (28) എന്നിവര്‍ക്ക് ആണ് പരിക്കേറ്റത്. ഇവര്‍ മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ആര്യാംപാടം സെന്ററിൽ പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. കാലങ്ങളായി ടെയില്‍ പണിയുമായി ബന്ധപ്പെട്ട് ദേശമംഗലത്ത് കഴിയുന്നയാളാണ് മരിച്ച ശങ്കര്‍. അങ്കമാലിയിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. പൊലീസ് പിക്കപ്പ് ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്..
