കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ആക്രമിച്ചത് 200 മീറ്ററോളം പിന്തുടര്‍ന്ന്



നീലഗിരി കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. തമിഴ്‌നാട് നീലഗിരി നാടുകാണി ഓ വാലി എസ്‌റ്റേറ്റിലാണ് സംഭവം.

എസ്റ്റേറ്റിലെ വാച്ചറായ നൗഷാദ് എന്ന യുവാവ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജമാല്‍ എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. 


ഓ വാലി സീഫോര്‍ത്ത് മഞ്ചേശ്വരി എസ്‌റ്റേറ്റ് ജീവനക്കാരനാണ് മരിച്ച നൗഷാദ്. ആനയെ കണ്ട് ഭയന്ന് ഓടുന്നതിനിടെയാണ് ഒപ്പമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ ജമാലിന് പരിക്കേറ്റത്. 


ഇയാളെ ഗൂഡല്ലൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്റ്റേറ്റിലേക്ക് നടന്നു പോകുമ്ബോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ഭയന്നോടിയ നൗഷാദിനെ 200 മീറ്ററോളം പിന്തുടര്‍ന്നാണ് കാട്ടാന ആക്രമിച്ചത്.

Post a Comment

Previous Post Next Post