നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ മറ്റൊരു കാറിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

 കാസർകോട്  കുറ്റിക്കോൽ : കുറ്റിക്കോൽ ടൗണിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിന് പിന്നിൽ കാറിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ചെറുപുഴയിലെ പ്രദീപിനാണ് (35) പരിക്കേറ്റത്. ഹോട്ടലിൽനിന്ന്‌ ഭക്ഷണം കഴിച്ച് കാറിന്റെ ഡോർ തുറന്ന് കയറവേ പിറകിൽനിന്ന്‌ വന്ന കാർ വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ ഇടിച്ച കാറിന്റെ ബോണറ്റിൽ പതിച്ച പ്രദീപിനെയും കൊണ്ട് 20 മീറ്ററോളം കാർ ഓടുകയും തുടർന്ന് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആദ്യം ബേഡഡുക്ക ഗവ. താലൂക്ക് ആസ്പത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. വിമുക്തഭടനായ പ്രദീപ് ഇപ്പോൾ മുന്നാട് സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ.ഡി.സി. വിദ്യാർഥിയാണ്.Post a Comment

Previous Post Next Post