കാല്‍നടയാത്രികന്‍ ഓട്ടോ ഇടിച്ച്‌ മരിച്ചുകണ്ണൂര്‍: റോഡ് മുറിച്ചുക‌ടക്കവെ ഓട്ടോറിക്ഷയിടിച്ച്‌ മധ്യവയസ്കന്‍ മരിച്ചു. ചിറക്കല്‍ കാഞ്ഞിരത്തറ സ്വദേശി ചെറുവക്കര ഹൗസില്‍ സി.വി.ശശിധരന്‍(52) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴിന് തോട്ടട ഐടിഐക്ക് മുന്നിലായിരുന്നു അപകടം. 


ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിക്കുകയായിരുന്നു. ചിറക്കലിലെ അപ്പുക്കുട്ടി- കാര്‍ത്യായനി ദന്പതികളുടെ മകനാണ്. ഭാര്യ:ശ്യാമള. മകന്‍:ഷാരോണ്‍( വിദ്യാര്‍ഥി). സഹോദരങ്ങള്‍: രാമകൃഷ്ണന്‍, അനില്‍കുമാര്‍, പ്രേമ, ആശ, സിന്ധു.

Post a Comment

Previous Post Next Post