അങ്കമാലി: ദേശീയപാതയില്‍ അങ്കമാലി റെയില്‍വെ മേല്‍പ്പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബൈക്ക് ട്രാക്കിന് സമീപം തെറിച്ച് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.
നെടുമ്ബാശ്ശേരി മേയ്ക്കാട് താപ്പാട്ട് വീട്ടില്‍ ( സരോജ നിവാസില്‍) സന്ദീപാണ് (49) മരിച്ചത്. ഞായറാഴ്ച രാത്രി 8.20ഓടെയായിരുന്നു അപകടം.
അങ്കമാലി ശക്തി ഡ്രൈവിങ് സ്കൂള്‍ ഉടമയായ സന്ദീപ് അങ്കമാലിയിലേക്ക് പോകുമ്ബോഴായിരുന്നു ദുരന്തം. 35 അടിയോളം ആഴത്തില്‍ ട്രാക്കില്‍ നിന്ന് ഏറെ മാറി ബൈക്കിനൊപ്പം നിലംപൊത്തുകയായിരുന്നു. സംഭവമറിഞ്ഞ് തൊട്ടടുത്തുള്ള അങ്കമാലി അഗ്നിരക്ഷസേന പാഞ്ഞെത്തി ഏറെ ശ്രമകരമായാണ് ഹെല്‍മറ്റ് ഊരിയെടുത്തത്. ഉടനെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
അപകടത്തിനിടയാക്കിയത് എപ്രകാരമാണെന്ന് വ്യക്തമായിട്ടില്ല. ഭാര്യ: ജിനു. മകന്‍: സുദേവ്. മൃതദേഹം അങ്കമാലി എല്‍.എഫ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.
