ഒറ്റക്കല്ലില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്ക്



പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഒരു സ്ത്രീ ഉള്‍പ്പെടെ 2 പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ ഉച്ചക്ക് 1.30 ഓടെ ദേശീയ പാതയിലെ ഒറ്റക്കല്‍ മാന്‍ പാര്‍ക്കിന് പടിഞ്ഞാറ് ഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്. പുനലൂര്‍ ഭാഗത്ത് നിന്ന് തമിഴ്നാട്ടിലേക്ക് പോയ കാറും തെന്മല ഭാഗത്ത് നിന്ന് പുനലൂര്‍ ഭാഗത്തേക്ക് കടന്ന് വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.തെന്മല ഭാഗത്ത് നിന്നെത്തിയ കാറിന്റെ ഡ്രൈവര്‍ക്കും പുനലൂര്‍ ഭാഗത്ത് നിന്നെത്തിയ കാറിലെ യാത്രക്കാരിക്കുമാണ് പരിക്കേറ്റത്.രണ്ടുപേരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ രണ്ട് കാറുകളുടെയും മുന്‍ഭാഗം തകര്‍ന്നു.


Post a Comment

Previous Post Next Post