സുഹൃത്തുക്കള്‍ക്ക് ഒപ്പം കുളിക്കാനിറങ്ങി, ഒഴുക്കില്‍ പെട്ടു; വിദ്യാര്‍ത്ഥി മരിച്ചുകൊല്ലം പുനലൂര്‍ എലിക്കാട്ടൂരില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടു മരിച്ചു.

പുനലൂര്‍ ഗവണ്‍മെന്റ് പോളിടെക്കിനിക്കിലെ വിദ്യാര്‍ത്ഥി ഷിജു പ്രകാശാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്ക് ഒപ്പം രാവിലെ പാലത്തിനു സമീപത്തു കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post