ഇടുക്കി മൂന്നാർ: പള്ളിവാസൽ പവ്വർഹൗസിനു സമീപം മുതിരപ്പുഴയാറിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയെ കാണാതായി. ഇന്ന് രാവിലെ 9.30 യോടെയാണ് സംഭവം. ചെന്നൈയിൽ നിന്നും മൂന്നാർ സന്ദർശനത്തിനെത്തിയ ഏഴംഗ സംഘത്തിലെ ഒരാളെയാണ് കാണാതായത്. ഇന്നലെ ചെകുത്താൻമുക്കിലെ റിസോർട്ടിൽ മുറിയെടുത്ത സംഘത്തിലെ 2 പേർ രാവിലെ മുതിരപ്പുഴയാറിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒരാളെ കാണാതാവുകയായിരുന്നു. പൊലീസിന്റെയും മൂന്നാർ അഗ്നിശമനസേനയുടെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിലിൽ തുടരുകയാണ്.....
