റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് മരണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു

 



തിരുവനന്തപുരം: തിരുവല്ലം വാഴമുട്ടത്ത് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു.പനത്തുറ സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്.ഓടിച്ച പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.


സന്ധ്യ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം.രാവിലെ 8മണിയോടെ ആണ് സംഭവം.ബൈക്ക് അമിത വേഗത്തിലായിരുന്നു.സംഭവ സ്ഥലത്ത് തന്നെ സന്ധ്യ മരിച്ചു. ഫോട്ടോ എടുക്കാനെത്തിയ യുവാവിന്‍റെ ബൈക്ക് ആണ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ റേസിങ് ബൈക്ക് ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ ആരോപിച്ചു. ഈ മേഖലയിൽ മിക്ക ദിവസങ്ങളിലും റേസിങ് ഉണ്ടാകാറുണ്ടെന്നും പലതവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലെന്നും നാട്ടുകർ പറയുന്നു



Post a Comment

Previous Post Next Post