ഇടുക്കി വണ്ണപ്പുറത്തിന് സമീപം വാഹനാപകടം; അമിതവേഗതയിലെത്തിയ ഇരുചക്രവാഹനം സ്വകാര്യബസിൽ ഇടിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്.ഇടുക്കി വണ്ണപ്പുറത്തിന് സമീപം സ്വകാര്യ ബസും  സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ

യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു.

കോലഞ്ചേരി ഏഴക്കരനാട് താഴത്തുകുന്നേൽ നെവിൻ (28), കല്ലും

തടത്തിൽ ജെറി (26) എന്നിവക്കാണ്

പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ

ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ

ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ 

വൈകുന്നേരം 5.30ന് വണ്ണപ്പുറം-

മുണ്ടൻമുടി റൂട്ടിലായിരുന്നു അപകടം.

വണ്ണപ്പുറം ടൗണിൽനിന്നു മുണ്ടൻമുടി

ഭാഗത്തേക്കു പോയ സ്കൂട്ടറും

ചേലച്ചുവടുനിന്നു വന്ന ചിന്നൂസ്

ബസുമാണ് കിട്ടിയിടിച്ചത്. അമിത

വേഗതയിലെത്തിയ ഇരുചക്രവാഹനം

സ്വകാര്യബസിലേക്ക്

ഇടിച്ചുകയറുകയായിരുന്നു . ബസിന്റെ

അടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരെ

ബസ് യാത്രക്കാരും നാട്ടുകാരും

ചേർന്നാണ് പുറത്തെടുത്തത്. കാളിയാർ

പോലീസ് സ്ഥലത്തെത്തി മേൽ

നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post