തിരുവനന്തപുരത്ത് കല്യാണവീട്ടില്‍ തര്‍ക്കം: യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം പാറശാലയില്‍ കല്യാണവീട്ടിലെ തര്‍ക്കത്തിനിടയില്‍ അടിയേറ്റ് യുവാവ് കുത്തേറ്റ് മരിച്ചു. ഇഞ്ചിവിള സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ രഞ്ജിത്താണ് (40) മരിച്ചത്.

മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പറയുന്നു. 


രാത്രി 7 .45ന് വിവാഹ സര്‍ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയതായിരുന്നു കുത്തേറ്റു മരിച്ച രഞ്ജിത്തും സുഹൃത്തുക്കളും. ഇവരോടൊപ്പം ചേര്‍ന്ന് മദ്യപിക്കുകയായിരുന്നുവെന്നും ഇതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പറയുന്നു. ബിയര്‍ കുപ്പികൊണ്ട് രഞ്ജിത്തിനെ കുത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ഇത് തടയാനെത്തിയ സുഹൃത്തായ വിപിനിന് ഗുരുതരമായിപരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. സംഘത്തിലുണ്ടായിരുന്നവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post