നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് ഏഴുപേര്‍ക്ക് പരിക്ക്



കൊല്ലം  നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് ഏഴുപേര്‍ക്ക് പരുക്കേറ്റു. കൊല്ലം ബീച്ച്‌ റോഡിന് സമീപത്തെ റാഹത്ത് ഹോട്ടലിന്‍റെ പുതിയ കെട്ടിടത്തിലെ ലിഫ്റ്റാണ് തകര്‍ന്നത്.

ഇന്നലെ വൈകുന്നേരം 3.40 ഓടെയായിരുന്നു സംഭവം. കെട്ടടിടത്തിന്‍റെ പിറകിലുള്ള സര്‍വിസ് ലിഫ്റ്റില്‍ കയറി ഒന്നാം നിലയിലെത്തിയപ്പോഴാണ് ലിഫ്റ്റിന്‍റെ റോപ് പൊട്ടിയത്. കെട്ടിടം കാണാനെത്തിയവരാണ് അപകടത്തില്‍പെട്ടത്. ഹോട്ടല്‍ ഉടമകളിലൊരാളായ കൊട്ടിയം ഉമയനല്ലൂര്‍ പറക്കുളം സ്വദേശി റെജി (37), മുത്തച്ഛന്‍ മിസ്ഹാബുദീന്‍ (87), ബന്ധുക്കളായ ഷൈല (55), റിയാസ്, സപ്ന, റോഷ്‌നി എന്നിവര്‍ക്കാണ് പരുക്കേറ്റത്. 

ഇവരെ അവിടെയുണ്ടായിരുന്ന ജീവനക്കാരും പോലിസും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലുകള്‍ക്കു ഗുരുതരമായി പരുക്കേറ്റ മിസ്ഹാബുദീനേയും ഷൈലയേയും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്കു മാറ്റി.

Post a Comment

Previous Post Next Post