പാനൂരിൽ അമിത വേഗതയിലെത്തിയ ആംബുലൻസ് ഓട്ടോ ഇടിച്ച് തെറിപ്പിച്ചു ; നിർത്താതെ പോയ ആംബുലൻസ് ഡ്രൈവറും, സഹായിയും മദ്യപിച്ച് ലക്കുകെട്ട നിലയിൽ കൂത്തുപറമ്പിൽ പിടിയിൽ



 കണ്ണൂർ പാനൂർ: താഴെ ചമ്പാട് മനേക്കര റോഡ് ജംഗ്ഷനിലാണ് അപകടം നടന്നത്. അമിത വേഗതയിലെത്തിയ ആംബുലൻസ് ഓട്ടോയിടിച്ച് തെറിപ്പിക്കുകയായിരുന്നു. KL 12 6 4409 ആംബുലൻസാണ് KL 13 P 6646 നമ്പർ ഓട്ടോയിടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ ഓട്ടോ മറിഞ്ഞു. യാത്രക്കാരി ചമ്പാട്ടെ ബാവാൻ പറമ്പിൽ ഷെമീനക്ക് പരിക്കേറ്റു.

ഡ്രൈവർ രവി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോയുടെ മുൻവശം പൂർണമായും തകർന്നു. അപകടത്തെ തുടർന്ന് സ്ഥലത്തു നിന്നും രക്ഷപ്പെട്ട ആംബുലൻസ് കൂത്ത്പറമ്പിലും ഡിവൈഡറിൽ തട്ടിയും അപകടമുണ്ടാക്കി. ഉടൻ സ്ഥലത്തെത്തിയ കൂത്ത്പറമ്പ് പൊലീസ് ആംബുലൻസ് ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയിലെടുത്തു.

ഇരുവരും നന്നായി മദ്യപിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി. ഇവരോടൊപ്പമുണ്ടായിരുന്ന രോഗി മറ്റൊരു വാഹനം വരുത്തിച്ച് പോവുകയായിരുന്നു. പട്ടികവർഗ വികസന വകുപ്പിന്റേതാണ് ആംബുലൻസ്.



Post a Comment

Previous Post Next Post