കല്ലായിയിൽ തീവണ്ടി തട്ടി രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.



കോഴിക്കോട്:  കല്ലായിയിൽ തീവണ്ടി തട്ടി രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു.  കല്ലായ് റെയിൽവേ സ്റ്റേഷന് സമീപം

രാവിലെ എട്ടരയോടെയാണ് സംഭവം.

കണ്ണൂർ-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ

കടന്ന് പോകുമ്പോൾ പാളത്തിന് സമീപം

നിന്നവരാണ്

അപകടത്തിൽപ്പെട്ടത്. കൊല്ലം സ്വദേശി

ധനൂഷ് എന്ന ഉണ്ണികൃഷ്ണൻ.

കരുനാഗപ്പള്ളി സ്വദേശി സുബൈർ

എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശി

മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്ത്. പരിക്ക്

ഗുരുതരമാണ്. കല്ലായ് റെയിൽവേ

സ്റ്റേഷനും പാലത്തിനും ഇടയിലായിരുന്നു

അപകടം. അപകടത്തിൽ പെട്ടെവർ നഗരത്തിൽ

കൂലിപ്പണി ചെയ്ത്

ജീവിക്കുന്നവരാണെന്നാണ് വിവരം.

ജില്ലയിൽ അശരണർക്കായി ഒരുക്കിയ

ഉദയം പുനരധിവാസ കേന്ദ്രത്തിൽ ഇവർ

നേരത്തെ താമസിച്ചിരുന്നതായും

പൊലീസിന് വിവരമുണ്ട്. മരിച്ചവരുടെ

മൃതദേഹങ്ങൾ മെഡിക്കൽ കോളേജ്

ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അപകടം നടന്ന സ്ഥലത്ത് ഫൊറൻസിക്

സംഘം പരിശോധന നടത്തി.

Post a Comment

Previous Post Next Post