പത്താം ക്ളാസ് വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു ആലപ്പുഴ: തീരദേശപാതയില്‍ പത്താംക്ളാസ് വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ആലപ്പുഴ കാഞ്ഞരംചിറ കൊടി വീട്ടില്‍ അലക്സാണ്ടര്‍-ലിനി ദമ്ബതികളുടെ മകള്‍ ജസ്ന അലക്സാണ്ടര്‍ (15) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 5മണിയോടെ വീടിന് അടുത്തുള്ള കാഞ്ഞിരംചിറ ലെവല്‍ക്രോസിന് സമീപമായിരുന്നു അപകടം. ആലപ്പുഴ സെന്റ് ജോസഫ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിനിയായ ജസ്ന ക്ളാസ് കഴിഞ്ഞ് വീട്ടില്‍ എത്തിയ ശേഷം അയല്‍വീട്ടിലേക്ക് പോകുമ്ബോഴാണ് ട്രെയിന്‍ തട്ടിയത് . ആലപ്പുഴ നോര്‍ത്ത് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയേലേക്ക് മാറ്റി. സഹോദരി: ജോസ്ന.


Post a Comment

Previous Post Next Post