കൊടക്കാട് ഓട്ടോയും ബസും കൂടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.



മലപ്പുറം  പരപ്പനങ്ങാടി: ചെട്ടിപ്പടി -

കൊടക്കാട് ആലിൻ ചുവടിൽ

ഓട്ടോയും ബസും കൂടിയിടിച്ച്

ഡ്രൈവർ മരിച്ചു.,

ഓട്ടോ

ചെട്ടിപ്പടി മൊടുവിങ്ങലെ

കളത്തിങ്ങൽ മൊയ്തീന്റെ

മകൻ ബീരാൻകുട്ടി (കോയ -

52) യാണ് മരിച്ചത്.

ചെട്ടിപ്പടിക്കും-

കൊടക്കാടിനുമിടയിൽ ചെള്ളി

വളവിൽ ഞായറാഴ്ച

വൈകുന്നേരം

5:15ഓടെആയിരുന്നു

അപകടം. കോഴിക്കോട് നിന്നും

തിരൂരിലേക്ക്

പോകുകയായിരുന്ന ലിമിറ്റഡ്

സ്റ്റോപ്പ് ബസും ചെട്ടിപ്പടി

മൊടുവിങ്ങലിൽ നിന്നും

കരിപ്പൂരിലേക്ക്

പോവുകയായിരുന്ന  ഓട്ടോറിക്ഷയും

കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന്

ഓട്ടോക്കുള്ളിൽ

കുടുങ്ങിപ്പോയ ഓട്ടോ

ഡ്രൈവറെ ഏറെ

ശ്രമകരമായാണ് നാട്ടുകാർ

പുറത്തെടുത്തത്.

കോഴിക്കോട് മെഡിക്കൽ

കോളേജിൽ എത്തിച്ചെങ്കിലു

മരിച്ചു. ഗൾഫിലേക്ക് പോകു

അയൽവാസിയുടെ

ലഗേജുമായി കരിപ്പൂർ

എയർപോർട്ടിലേക്ക്

പോവുകയായിരുന്നു

ഓട്ടോറിക്ഷ.

മരിച്ച കോയയുടെ മാതാവ്

ബിക്കുട്ടി. ഭാര്യ നജ്മുന്നിസ.

മക്കൾ: ശറഫുദ്ധീൻ,

ഷംസുദ്ദീൻ, ശംസിയ

മരുമകൻ : ശരീഫ്

പുത്തനത്താണി



Post a Comment

Previous Post Next Post