കൊച്ചി ഹോട്ടലിലെ പുതിയ സിലിന്‍ഡര്‍ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോര്‍ന്ന് തീ പിടിച്ച് ഉണ്ടായ പകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു
ജീവനക്കാരായ അഫ്താബ്, സഖ്‌ലിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തോപ്പുംപടിയിലെ ടോപ്പ് ഫോം ഹോട്ടലിലായിരുന്നു അപകടം.
പുതിയ സിലിന്‍ഡര്‍ ഘടിപ്പിക്കുന്നതിനിടെ പാചകവാതകം ചോര്‍ന്ന് തീപ്പിടിക്കുകയായിരുന്നു. ഉടന്‍ ഗ്യാസ് സിലിന്‍ഡര്‍ പുറത്തേറ്റ് മാറ്റി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇരുവരുടെയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
