തുര്‍ക്കിയിൽ വീണ്ടും ഭൂചലനം:മരണ സംഖ്യ 5,000 കടന്നു



ഇസ്താംബുള്‍:തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വമ്പന്‍ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം 5,000 ആയി ഉയർന്നു. ഇരു രാജ്യങ്ങളിലും രക്ഷാപ്രവർത്തനം തുടരുന്നു. തുര്‍ക്കിയിൽ വീണ്ടും ഭൂചലനം 

ഇസ്താംബുൾ: തുർക്കിയിലും

സിറിയയിലും ഉണ്ടായ വമ്പൻ

ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം

5,000 ആയി ഉയർന്നു. ഇരു

രാജ്യങ്ങളിലും രക്ഷാപ്രവർത്തനം

തുടരുന്നു. തുർക്കിയിൽ വീണ്ടും

ഭൂചലനം രേഖപ്പെടുത്തി. റിക്ടർ

സ്കെയിലിൽ 5.7 രേഖപ്പെടുത്തി.

അഞ്ചാമത്തെ വലിയ ഭൂചനമാണ്

ഇപ്പോൾ രേഖപ്പെടുത്തിയത്. എട്ടു

മടങ്ങായി മരണസംഖ്യ ഉയരുമെന്ന്

ലോകാരോഗ്യസംഘടന അറിയിച്ചു.

18,000ഓളം പേർക്ക് ഭൂചനത്തിൽ

പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

6000ഓളം കെട്ടിടങ്ങളാണ് ഭൂചനത്തിൽ

തകർന്നത്. ദുരന്തഭൂമിയിലേക്ക്

നിരവധി രാജ്യങ്ങളാണ്

സഹായവാഗ്ദാനം നൽകിയിരിക്കുന്നു.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ

നിന്ന് ദുരന്തനിവാരണ സംഘം

സിറിയിലെത്തിയിട്ടുണ്ട്.

തുർക്കിയിൽ 3,381 മരിക്കുകയും 14,483

പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സിറിയയിൽ 1,444 പേർ മരിക്കുകയും

ആയിരത്തോളം പേർക്ക്

പരിക്കേൽക്കുകയും ചെയ്തതായി

അധികൃതർ അറിയിച്ചു.

7.8 ഉയർന്ന തീവ്രത രേഖപ്പെടുത്തിയ

ഭൂചനത്തിന് പിന്നാലെ തുർക്കിയിൽ

തുടരെ ഭൂചനങ്ങൾ ഉണ്ടായി. റിക്ടർ

സ്കെയിലിൽ 7.8 തീവ്രത

രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക്

കിഴക്കൻ തുർക്കിയിൽ

അനുഭവപ്പെട്ടത്. 15 മിനിറ്റിനുശേഷം

റിക്ടർ സ്കെയിലിൽ 6.7

രേഖപ്പെടുത്തിയ തുടർചലനവും

അനുഭവപ്പെട്ടു. കുറഞ്ഞത് 50

തുടർചലനങ്ങളാണ് ഉണ്ടായത്.

ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി,

ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള

രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക്

തിരിച്ചു. ഇന്ത്യ ഉൾപ്പെടെ 45

ലോകരാജ്യങ്ങളാണ് മരുന്ന്

ഉൾപ്പെടെയുള്ള സഹായം വാഗ്ദാനം

ചെയ്തിരിക്കുന്നത്. നിരവധി

കെട്ടിടങ്ങൾ നിലംപൊത്തി. ധാരാളം

പേർ ഇതിനുള്ളിൽ

കുടുങ്ങിക്കിടക്കുന്നതായും

റിപ്പോർട്ടുകളുണ്ട്. ലെബനനിലും

സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

Post a Comment

Previous Post Next Post