കോഴിക്കോട് : വാണിമേല്‍ ഭൂമി വാതുക്കല്‍ ടൗണില്‍ ബൈക്ക് അപകടം. ഇന്ന് രാവിലെ രാവിലെ 9 30നാണ് അപകടം നടന്നത്.
അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ലോട്ടറി വില്പനക്കാരനും പരിക്കേറ്റു.
സാരമായി പരിക്കേറ്റ ലോട്ടറി വില്പനക്കാരന്‍ കളിക്കുന്ന് സ്വദേശി നാണുവിനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കോടിച്ച വടകര പോളിടെക്നിക് വിദ്യാര്‍ത്ഥി തിനൂര്‍ മണ്ടോംകണ്ടിയിലെ സിയാദിനും, ബൈക്കിന് പിന്നില്‍ ഉണ്ടായിരുന്ന നാദാപുരം മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കബീറിനും നിസ്സാര പരിക്കേറ്റു.
ഇരുവരെയും വാണിമേല്‍ ആസ്പയര്‍ മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു. സിയാദിന്റെ ബൈക്കിന് പിന്നില്‍ വെള്ളിയോട് നിന്നാണ് കബീര്‍ കയറിയത്.
ഭൂമി വാതുക്കല്‍ ടൗണില്‍ എത്തിയപ്പോള്‍ ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങി മുന്നോട്ടു നടക്കുകയായിരുന്ന നാണുവിനെ ഇടിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ച് വീണ നാണുവിനെ വാണിമേലില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്
