കെട്ടിടത്തില്‍ നിന്ന് വീണ് സി.ഇ.ടിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്



 തിരുവനന്തപുരം: ശ്രീകാര്യം എന്‍ജിനിയറിംഗ് കോളേജില്‍ (സി.ഇ.ടി) നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്.

അടൂര്‍ സ്വദേശിയും എം.ബി.എ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അപര്‍ണ (22), പൂവാര്‍ സ്വദേശിയും എം. ബി. എ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയുമായ സുദേവ് (22) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.


ഇലക്‌ട്രോണിക്സ് വിഭാഗത്തിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് വീണത്. അപര്‍ണയുടെ തലയ്ക്കും നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. സുദേവിന് തലയ്ക്കും നെഞ്ചിനുമാണ് പരിക്ക്. ഇരുവരെയും ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post