മലപ്പുറം നിലമ്പൂർ രോഗിയുമായി വന്ന ആംബുലന്‍സും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ക്ക് പരിക്ക്.
ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് ഡ്രൈവറായ നജീബിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.50 ഓടെയാണ്‌അപകടം.
ചാലിയാര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍നിന്ന് കൊമ്ബന്‍കല്ല് കോളനിയിലെ വിനോദിന്റെ ഭാര്യ അമ്മിണിയുമായി നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലന്‍സ് കെ.എന്‍.ജി. റോഡിലേക്ക് പ്രവേശിക്കുമ്ബോഴാണ് എതിരേവന്ന ടിപ്പര്‍ ലോറിയുമായി ഇടിച്ചത്.
ഉടന്‍തന്നെ രോഗിയേയും ആംബുലന്‍സ് ഡ്രൈവറേയും മറ്റൊരു വാഹനത്തില്‍ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു.
അപസ്മാരരോഗ ലക്ഷണമുള്ള അമ്മിണിയെ മഞ്ചേരി മെഡിക്കല്‍കോളേജിലേക്ക് റഫര്‍ ചെയ്തു.
