കണ്ണൂർ നിടുംപൊയിൽ വാരപീടികയിൽ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.ഇരുചക്ര വാഹന യാത്രക്കാരനായ കർണ്ണാടക സ്വദേശി റോഹനാണ് മരിച്ചത്.
തലശേരിയിൽ നിന്ന് കൊട്ടിയൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും,കർണ്ണാടകത്തിൽ നിന്ന് മാനന്തവാടി വഴി കണ്ണൂരിലേക്ക് പോവുകയായിരുന്ന റോഹൻ സഞ്ചരിച്ച വാഹനവും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.സാരമായി പരിക്കേറ്റ റോഹനെ പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
