മലയാളി ദമ്ബതികള്‍ മംഗളുരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍



മംഗളുരു : മലയാളി ദമ്ബതികളെ മംഗളുരുവിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശികളായ രവീന്ദ്രന്‍ (55), സുധ (50) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മംഗളൂരു പള്‍നീറിലെ ബ്ലൂ സാര്‍ട്ട് ഹോട്ടലില്‍ ഇന്ന് രാവിലെയോടെയാണ് രവീന്ദ്രനെയും സുധയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി ആറിന് മുറിയെടുത്ത ഇവരെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രണ്ടുദിവസമായി മുറി തുറക്കാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുണിക്കച്ചവടക്കാരായ ഇവര്‍ മരിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. 


പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ മംഗളുരുവില്‍ എത്തിയിട്ടുണ്ട്. പൊലീസ് ഹോട്ടല്‍ മുറിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post