കാസർകോട് ചൗക്കി യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഡ്‌ലു ഷെട്ടി ഗദ്ദേ റോഡിലെ ശ്രീയ നിലയത്തിലെ കെ പ്രവീണ്‍ (44) ആണ് മരിച്ചത്.
രാത്രി ഉറങ്ങാന്‍ കിടന്ന പ്രവീണിനെ ബുധനാഴ്ച രാവിലെയാണ് വീട്ടിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അവിവാഹിതനായ പ്രവീണ്‍ നേരത്തെ ഹോടെല്‍ തൊഴിലാളിയായിരുന്നു. മരണ കാരണം വ്യക്തമല്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
പരേതനായ സഞ്ജീവ ഷെട്ടി - കരാവതി ദമ്ബതികളുടെ മകനാണ്. സഹോദരങ്ങള്‍: സന്തോഷ്, സമ്ബത്ത്, സ്വപ്‌ന, ജയശ്രീ, ശ്വേത
