സ്‌കൂട്ടര്‍ റെയില്‍ വേലിയില്‍ ഇടിച്ചുമറിഞ്ഞ് പാസ്റ്റര്‍ മരിച്ചു




കാസർകോട്ചിറ്റാരിക്കാല്‍: മലയോരഹൈവേയുടെ വശങ്ങളില്‍ സ്ഥാപിച്ച റെയില്‍ വേലിയില്‍ സ്‌കൂട്ടര്‍ ഇടിച്ചുമറിഞ്ഞ് തൃശൂര്‍ സ്വദേശിയായ പാസ്റ്റര്‍ മരിച്ചു.

കൊന്നക്കാട് ചെരുമ്ബക്കോട്ടെ ന്യൂ ഇന്ത്യന്‍ ചര്‍ച്ച്‌ ഓഫ് ഗോഡ് സഭയിലെ പാസ്റ്റര്‍ എം.ഷാജു (53)വാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കൊന്നക്കാടിനും ചെറുപുഴയ്ക്കും ഇടയിലുള്ള കാറ്റാംകവല ഇറക്കത്തില്‍ വച്ചായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഭാര്യ സാലിയെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ജില്ലയിലെ പാഴൂര്‍ തായൂര്‍ മുരിങ്ങത്തായി കുടുംബാംഗമാണ് മരിച്ച പാസ്റ്റര്‍ ഷാജു.

Post a Comment

Previous Post Next Post