കോട്ടയം: എംസി റോഡിൽ എസ്എച്ച് മൗണ്ടിൽ നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ സ്കൂൾ വിദ്യാർത്ഥികൾ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു
ബുധനാഴ്ച രാവിലെ ഒമ്പതരയോടെ എസ്എച്ച് മൗണ്ട് സ്കൂളിന് മുന്നിലായിരുന്നു അപകടം. സ്കൂളിലേയ്ക്ക് വിദ്യാർത്ഥികളെയുമായി എത്തിയ വീട്ടമ്മ സഞ്ചരിച്ച സ്കൂട്ടറിൽ എതിർ ദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ ഡോക്ടറാണ് കാർ ഓടിച്ചിരുന്നതെന്നാണ് വിവരം. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ഇതു വഴിയെത്തിയ വാഹനങ്ങളിൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
/
