കോട്ടയത്ത് മേല്‍പാലത്തില്‍ നിന്നും യുവാവ് റെയ്ല്‍വേ ട്രാക്കിലേക്ക് ചാടി



കോട്ടയം: കഞ്ഞിക്കുഴി പ്ളാന്റേഷന്‍ കോര്‍പ്പറേഷന് സമീപമുള്ള മേല്‍പാലത്തില്‍ നിന്നും യുവാവ് റെയ്ല്‍വേ ട്രാക്കിലേക്ക് ചാടി.

ഗുരുതരമായി പരുക്കേറ്റ ഇയാളെ പൊലീസ് എത്തി ജില്ലാ ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഇയാളെ തിരിച്ചറിഞ്ഞില്ല. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.


ഇത് വഴി നടന്നുവന്ന യുവാവ് മേല്‍പാലത്തില്‍ കയറി നിന്ന ശേഷം താഴേയ്ക്ക് ചാടുകയായിരുന്നു. ഇയാള്‍ ചാടുന്നത് കണ്ട് പ്രദേശത്ത് തടിച്ച്‌ കൂടിയ നാട്ടുകാര്‍ വിവരമറിച്ചതോടെ കോട്ടയം ഈസ്റ്റ് പൊലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ റെയില്‍വേ ട്രാക്കിന് സമീപമുള്ള കുഴിയില്‍ വീണു കിടക്കുന്ന രീതിയില്‍ യുവാവിനെ കണ്ടെത്തി. ഉടന്‍തന്നെ ഇയാളെ ആംബുലന്‍സ് വിളിച്ചുവരുത്തി കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post