കണ്ണൂരിൽ വീണ്ടും അപകട മരണം കാറും സ്കൂട്ടറും കൂടിയിടിച്ച് അപകടം രണ്ട് സ്ത്രീകൾ മരണപ്പെട്ടു 5 പേർക്ക് പരിക്ക്






കണ്ണൂർ പഴയങ്ങാടി പാലത്തിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ

രണ്ട് പേർ മരണപ്പെട്ടു 

കാർയാത്രക്കാരിയായ പഴയങ്ങാടി മുട്ടത്തെ എം.പി ഫാത്തിമ (24),

സ്കൂട്ടർ യാത്രിക കണ്ണപുരം നോർത്ത് എൽ.പി സ്കൂൾ അധ്യാപിക

കീഴറയിലെ സി.പി. വീണ (47) എന്നിവരാണ് മരിച്ചത്

സ്കൂട്ടർ ഓടിച്ച വീണയുടെ ഭർത്താവ് മധുസൂദനനു പരുക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം.

പഴയങ്ങാടി ഭാഗത്തുനിന്നും ചെറുകുന്ന് ഭാഗത്തേക്കു പോവുകയായിരുന്ന സ്കൂട്ടർ, കണ്ണൂർ ഭാഗത്തുനിന്ന് വരികയായിരുന്ന.

 കാറുമായി

കൂട്ടിയിടിക്കുകയായിരുന്നു.

ഫാത്തിമയ്ക്കൊപ്പം കാറിൽ ഭർത്താവ്

സാക്കി, മകൾ, മാതാവ് എന്നിവരും

ഉണ്ടായിരുന്നു. അപകടത്തിൽ

പരുക്കേറ്റ എല്ലാവരെയും

ചെറുകുന്നിലെ ആശുപത്രിയിൽ

എത്തിച്ചെങ്കിലും ഫാത്തിമ, വീണ

എന്നിവരുടെ ജീവൻ രക്ഷിക്കാനായില്ല.




Post a Comment

Previous Post Next Post