ഡ്രൈഫ്രൂട്ട്‌സ് കടയുടെ ക്ലാസ് ഡോറിൽ ഇടിച്ചുവീണു; മുന്‍ നാവിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം



തൃശ്ശൂരിലെ മണത്തലയില്‍ ചില്ലുവാതിലില്‍ ഇടിച്ചുവീണയാള്‍ മരിച്ചു. മണത്തല സ്വദേശി ടിവി ഉസ്മാന്‍ ഹാജി (84) യാണ് മരിച്ചത്.

ഡ്രൈഫ്രൂട്ട്‌സ് കടയില്‍  സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തിയതായിരുന്നു ഉസ്മാന്‍ ഹാജി. വീഴ്ചയില്‍ തലയുടെ പിന്നില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു


നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് മരിച്ച ഉസ്മാന്‍ ഹാജി. കടയിലേക്ക് കയറുന്ന സമയത്ത് ചില്ലുവാതില്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. ചില്ലില്‍ തലയിടിച്ച ഉടനെ മലര്‍ന്നടിച്ച്‌ വീഴുകയായിരുന്നു. വീഴ്ചയില്‍ തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റു.


തുടര്‍ന്ന് കടയിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post