കൊല്ലത്ത് അമ്മാവന്‍ ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു



കൊല്ലം   അമ്മാവന്‍ ഉലക്ക കൊണ്ടടിച്ച യുവാവ് മരിച്ചു. തൃക്കരുവ മണലിക്കട വാര്‍ഡില്‍ വാടകയ്ക്കു താമസിക്കുന്ന ബിനു (38) ആണ് മരിച്ചത്.

ബിനുവിന്റെ അമ്മാവന്‍ കരുവ സ്വദേശി വിജയകുമാറി(48)നെ അഞ്ചാലുംമൂട് പോലീസ് കസ്റ്റഡിയിലെടുത്തു.


ബിനുവും വിജയകുമാറും ഒരുമിച്ചാണ് താമസം. പെയിന്റിങ് തൊഴിലാളിയായ ബിനുവും വിജയകുമാറും ദിവസവും മദ്യപിച്ച്‌ രാത്രി വഴക്കുണ്ടാക്കാറുള്ളതായി പറയുന്നു.


ശനിയാഴ്ച രാത്രി എട്ടരയോടെ ജോലികഴിഞ്ഞെത്തിയ ഇരുവരും തമ്മില്‍ വാക്കേറ്റവും അടിപിടിയുമുണ്ടായി. അതിനിടെ വീട്ടിലുണ്ടായിരുന്ന ഉലക്കയെടുത്ത് വിജയകുമാര്‍ ബിനുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. നാട്ടുകാര്‍ചേര്‍ന്ന് അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Post a Comment

Previous Post Next Post