കാസർകോട് ചുള്ളിക്കര: കാര്‍ വൈദ്യുതി തൂണിലിടിച്ചതിനെ തുടര്‍ന്ന് തൂണ്‍ കാറിന് മുകളില്‍ പൊട്ടിവീണു.
അപകടത്തില്‍ വൈദ്യുതി തൂണ്‍ മാറ്റുന്നതിനിടെ യുവാവിനും, കാര്‍ യാത്രക്കാരനും ഗുരുതരമായി പരുക്കേറ്റു. കാര്‍ യാത്രക്കാരനായ ബന്തടുക്ക പനങ്കോട്ടെ ബലരാമന്‍ (55), കൊട്ടോടിയിലെ ദാമോദരന്‍ (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ചുള്ളിക്കര-കൊട്ടോടി റോഡില്‍ ചുള്ളിക്കര ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാര്‍ പയ്യച്ചേരിക്ക് സമീപം നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. ഗതാഗത തടസമുണ്ടായതോടെ പൊലീസിന്റെ സാന്നിധ്യത്തില്‍ നാട്ടുകാര്‍ കാറിന് മുകളില്‍ നിന്ന് തൂണ്‍ മാറ്റുന്നതിനിടെയാണ് ദാമോദരന്റെ ദേഹത്ത് വീണ് ഗുരുതരമായി പരുക്കേറ്റത്. ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
