തൊടുപുഴയില്‍ കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ച സംഭവം; അമ്മയ്ക്കും അച്ഛനും പിന്നാലെ മകളും യാത്രയായി




ഇടുക്കി തൊടുപുഴയില്‍ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ആന്‍റണി - ജെസി ദമ്ബതികളുടെ മകള്‍ സില്‍ന(21)യാണ് മരിച്ചത്.

വിഷം കഴിച്ച്‌ അവശനിലയിലായിരുന്ന ആന്‍്റണിയും, ജെസിയും ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സില്‍ന വെന്‍്റിലേറ്ററില്‍ തുടരുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.


ആത്മഹത്യക്ക് കാരണം കടബാധ്യതയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് മൂവരെയും വിഷം കഴിച്ച്‌ അതീവ ഗുരുതരാവസ്ഥയില്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നത്. തൊടുപുഴ ഗാന്ധി സ്ക്വയറിനടുത്ത് ബേക്കറി നടത്തുന്നയാളായിരുന്നു ആന്‍റണി. 10 ലക്ഷം രൂപയുടെ ബാധ്യത ആന്‍റണിയ്ക്കുണ്ടായിരുന്നുവെന്ന് ബേക്കറിയിലെ തൊഴിലാളികളും നാട്ടുകാരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post