അച്ഛനോടൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന മകന്‍ കാറിടിച്ച് മരിച്ചു. ബുധനാഴ്ച രാത്രി വെള്ളറട പൊന്നമ്ബിക്കുസമീപമാണ് വാഹനാപകടമുണ്ടായത്.
വെള്ളറട ചെമ്ബക ഭവനില്‍ പ്രസാദിന്റെയും പരേതയായ രജിതയുടെയും മകന്‍ കാശിനാഥ് (16) ആണ് മരിച്ചത്.
അച്ഛന്‍ പ്രസാദ് (50) , ഇളയ സഹോദരന്‍ കൗശിക് നാഥ് (11) എന്നിവര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. കാട്ടാക്കട - വെള്ളറട റോഡില്‍ വെച്ചാണ് അപകടം നടന്നത്. കിളിയൂര്‍ ഭാഗത്തുനിന്ന് വെളളറടയിലേക്ക് വരുകയായിരുന്ന ബൈക്കില്‍ അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കാശിനാഥ് മരിച്ചത്. ധനുവച്ചപുരം എന്‍. കെ . എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കാശിനാഥ്.
