കൊല്ലം : കൊല്ലത്ത് മധ്യവയസ്കനെ വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനയഞ്ചേരി വിനീതവിലാസത്തില്‍ വിജയന്‍പിള്ള ( മണിയന്‍ 65)യാണ് മരിച്ചത്.
അഞ്ചല്‍ എ.ഇ.ഒ ഓഫീസിന് സമീപത്തു നിന്നും അഞ്ചല്‍ ചന്തയിലേക്കുള്ള ഇടവഴിയിലാണ് മൃതദേഹം കിടന്നിരുന്നത്.
വ്യാഴാഴ്ച രാവിലെ ഇതുവഴി സഞ്ചരിച്ചവരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് അഞ്ചല്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടിയെടുത്തു. മൃതദേഹത്തില്‍ മുറിവുകള്‍ കാണപ്പെട്ടതിനാല്‍ കൊലപാതകമാകാം എന്ന നിഗമനത്തിലാണ് പൊലീസ്. ഫോറന്‍സിക് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അന്വേഷണത്തിന്‍്റെ ഭാഗമായി അഞ്ചലില്‍ ആക്രി പെറുക്കി നടക്കുന്ന ഒരു തമിഴ്നാട് സ്വദേശിയേയും കടത്തിണ്ണകളില്‍ കിടന്നുറങ്ങുന്ന മറ്റ് ചിലരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ശോഭനയാണ് ഭാര്യ. മക്കള്‍: .വിനോദ് ,വിനീഷ്, വിനീത.
