ബില്‍ഡിങ്ങ് പണിക്കിടെ കാല്‍ വഴുതി വീണ് മദീനയില്‍ കോഴിക്കോട് സ്വദേശി മരണപ്പെട്ടു



മദീനയില്‍ കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഇബ്രാഹിം മരണപ്പെട്ടു. മദീന തരീഖ് സുല്‍ത്താനയില്‍ ബില്‍ഡിങ് പണിക്കിടെ കാല് വഴുതി താഴെവീണാണ് മരണം സംഭവിച്ചത്.

ദീര്‍ഘകാലമായി മദീനയില്‍ പ്രവാസിയായ ഇബ്രാഹിം രണ്ട് മാസം മുമ്ബാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. പിതാവ്: കുഞ്ഞാലി പുളിക്കല്‍. മാതാവ്: നബീസ. ഭാര്യ: ജസീന. മക്കള്‍: ഫാത്വിമ, സഫ, മര്‍വ, ആഇശ. 


കിങ് ഫഹദ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി മദീനയില്‍ ഖബറടക്കും. മരണാനന്തര നടപടികള്‍ക്കായി നവോദയ പ്രവര്‍ത്തകരായ സലാം കല്ലായി, നിസാര്‍ കരുനാഗപ്പള്ളി, സുജായി മാന്നാര്‍ എന്നിവര്‍ രംഗത്തുണ്ട്.


Post a Comment

Previous Post Next Post