കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

 


കോഴിക്കോട്  കോടഞ്ചേരി :പട്ടാപ്പകൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. കണ്ണോത്ത് സ്വദേശികളായ തോമസ് ചക്കാലയിൽ, ലീല ജോസ് എന്നിവർക്കാണ് പരിക്കേറ്റത്.


ഓട്ടോറിക്ഷയ്ക്ക് സാരമായ കേടുപാടുകളുണ്ട്. കോടഞ്ചേരിയിൽനിന്നും കണ്ണോത്തിന് പോവുകയായിരുന്ന ഓട്ടോറിക്ഷ ചക്കാലപ്പടിയിൽവെച്ചാണ് കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്.

രണ്ടുപന്നികൾ ഉണ്ടായിരുന്നതായി

നാട്ടുകാർ പറഞ്ഞു.

ഒരുമാസം മുമ്പ് റോഡിൽ

ഇതിനടുത്തുവെച്ച് സമാന രീതിയിൽ

കാട്ടുപന്നി ഓട്ടോറിക്ഷയെ

ആക്രമിച്ചിരുന്നു.


Post a Comment

Previous Post Next Post