പാണഞ്ചേരിയിലെ പ്രമുഖ കോൺഗ്രസ് നേതാവ് റോയ് തോമസ് വാഹനാപകടത്തിൽ മരിച്ചു



 തൃശ്ശൂർ  കണ്ണാറ. പാണഞ്ചേരിയിലെ 

കോൺഗ്രസ് നേതാവും പ്രമുഖ

പൊതുപ്രവർത്തകനുമായ  

റോയ് തോമസ് 

സ്കൂട്ടർ അപകടത്തിൽ മരിച്ചു. ഇന്ന്

വൈകിട്ട് 4.30ഓടെ കണ്ണാറ മാരായ്ക്കൽ

റോഡിൽ മലങ്കര ക്രിസ്ത്യൻ ചർച്ചിന്

സമീപമാണ് അപകടം ഉണ്ടായത്. റോയ്

തോമസും മകൾ റോയ്സിയും

സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡരികിൽ

പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ

തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട്

റോഡിലേയ്ക്ക് വീണാണ് അപകടം.

വീഴ്ചയിൽ തലയ്ക്കു

ഗുരുതരമായി

പരിക്കേറ്റ റോയിയെ ഉടൻ പട്ടിക്കാടുള്ള

സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂർ

ജൂബിലി മിഷൻ ആശുപത്രിയിലും

എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ

ആയില്ല. മകൾ റോയ്സിയുടെ പരിക്ക്

ഗുരുതരമല്ല. ഭാര്യ: ആൻസി. മക്കൾ:

റോയ്സി, റോഷൻ.

Post a Comment

Previous Post Next Post