ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു



വയനാട്  മുളളൻകൊല്ലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുളളൻ കൊല്ലി കാഞ്ഞിരപാഠയിൽ ജോർജാണ് ( 67) മരണപ്പെട്ടത്. കനറാ ബാങ്ക് പുൽപ്പള്ളി ശാഖയിലെ മുൻ ജീവനക്കാരനാണ്. ഈ മാസം 6ന് മുള്ളൻകൊല്ലിടൗണിനടുത്തായിരുന്നു അപകടം. നടന്നുപോകുന്നതിനിടെ

ബൈക്ക് ഇടിക്കുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ  കോളേജിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ മൃതദേഹം വീട്ടിൽ എത്തിക്കും.

Post a Comment

Previous Post Next Post