വയനാട് : മീനങ്ങാടി കൊളഗപ്പാറയിൽ വെച്ച് കാറിടിച്ച് ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. മുണ്ടക്കുറ്റി താളിപ്പാറ കൊട്ടാരകുന്ന് വീട്ടിൽ ജിജോ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി മണിയോടെയായിരുന്നു അപകടം. ബത്തേരിയിൽ തട്ടുകട നടത്തിവന്നിരുന്ന ജിജോ അങ്ങോട്ടു പോകുന്നതിനിടെ എതിരെ വന്ന കാർ ബുള്ളറ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. തെറിച് റോഡിൽ വീണ ജിജോ തത്ക്ഷണം മരിക്കുകയായിരുന്നു. ഭാസിയുടേയും, സുശീലയുടേയും മകനാണ് ജിജോ. ഷിജോ, ഷില്ലി
എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം ബത്തേരി താലൂക്ക്
ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക്
വിട്ടുനൽകും. ശേഷം സംസ്കാരം മുണ്ടക്കറി ലാന്റ് പള്ളിസെമിത്തേരിയിൽ നടക്കും.
