കൊമ്പഴയിൽ പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് അപകടം; യുവാവിന് ഗുരുതര പരിക്ക്




 തൃശ്ശൂർ  വാണിയംപാറ. ദേശീയപാത കൊമ്പഴയിൽ

പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ

അപകടത്തിൽ എറണാകുളം കുന്നത്തുനാട്

വെമ്പിള്ളി സ്വദേശി രാധാകൃഷ്ണന്റെ മകൻ

വിനോദ് കൃഷ്ണ (45) മരിച്ചു. രാത്രി 9:30

യോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള പാതയിൽ

കുതിരാൻ തുരങ്കം എത്തുന്നതിന് മുൻപ്

ആണ് അപകടം സംഭവിച്ചത്. ഗുരുതരമായി

പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ

എത്തിച്ചെങ്കിലും മരണം

സംഭവിക്കുകയായിരുന്നു. അപകടകാരണം

വ്യക്തമല്ല. ആന്ധ്രാപ്രദേശ് രജിസ്ട്രേഷനുള്ള

പിക്കപ്പാണ് അപകടത്തിൽ പെട്ടത്.

Post a Comment

Previous Post Next Post