തൃശ്ശൂർ പെരുമ്പിലാവ് :ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിൽ അൻസാർ സ്കൂളിന് സമീപത്തെ പെട്രോൾ പമ്പിന് മുൻവശം റോഡ് വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച കാനയുടെ സമീപത്തെ കോൺക്രീറ്റ് ഭിത്തിയിൽ തട്ടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.
തലക്ക് ഗുരുതര പരിക്കേറ്റ കരിക്കാട് സ്വദേശി കറുപ്പം വീട്ടിൽ അഷ്റഫ് മകൻ ശിഹാസ് (32) നെആദ്യം അൻസാർ ആശുപത്രിയിലും തുടർന്ന് പരുക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും പെരുമ്പിലാവ് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്കാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
റോഡ് പണിയുടെ ഭാഗമായി നിർമ്മിച്ച കാനക്ക് സമീപത്തെ കോൺക്രീറ്റ് ഭിത്തിയുടെ നിർമ്മാണം പാതിയായ അവസ്ഥയിലാണ് മേഖലയിൽ അപായ സൂചന ബോർഡ് വെക്കാത്തതും വഴി വിളക്ക് കത്താത്തതും അപകടത്തിന് കാരണമായതായി നാട്ടുകാർ ആരോപിച്ചു.
