മലപ്പുറം പരപ്പനങ്ങാടി : ചെട്ടിപ്പടി കോയംകുളത്ത് യുവതിയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോയംകുളം ബസ് സ്റ്റോപ്പിന് മുന്‍വശത്തെ കിഴക്കെപുരയ്ക്കല്‍ ജിദീഷിന്റെ ഭാര്യ ഷൈനി(40)യെയാണ് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീട്ടുവളപ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
താനൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരപ്പനങ്ങാടി പൊലീസ് നിയമ നടപടികള്‍ പൂര്‍ത്തിയാക്കി. തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിൽ പ്രവേശിപ്പിച്ചു തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കോയംകുളത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ചാലിയത്തെ പിന്‍പുറത്ത് ഭാസ്കരന്‍ -വസന്തകുമാരി ദമ്ബതികളുടെ മകളാണ്. മകന്‍: ആര്‍ണവ്.