ആറ്റിങ്ങലിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ഗുരുതര പരിക്ക്.



തിരുവനന്തപുരം  ആറ്റിങ്ങൽ

ദേശീയപാതയിൽ ഐ.ടി.ഐക്ക് സമീപം

ഇന്നലെ രാത്രി 11 മണിയോടെയാണ്

ഇരുചക്ര വാഹനങ്ങൾ തമ്മിൽ

കൂട്ടിയിടിച്ചത്. ആറ്റിങ്ങൽ മൂന്ന്മുക്ക്

ഭാഗത്ത് നിന്ന് കിഴക്കേ നാലുമുക്കിലേക്ക്

പോവുകയായിരുന്ന ഹോണ്ട ഡിയോയും

കിഴക്കേ നാലുമുക്ക് ഭാഗത്ത് നിന്ന്

ആറ്റിങ്ങൽ ഐടിഐ ഭാഗത്തേക്ക്

തെറ്റായ ദിശയിൽ സഞ്ചരിച്ച് വന്ന ഹോണ്ട

ആക്ടീവയും തമ്മിൽ ആറ്റിങ്ങൽ

ഐടിഐക്ക് സമീപത്തായി കൂട്ടി

ഇടിക്കുകയായിരുന്നു.

ഹോണ്ട ആക്ടീവ സ്കൂട്ടർ ഓടിച്ചിരുന്ന

കൊല്ലമ്പുഴ സ്വദേശി സച്ചുവിനും ഹോണ്ട

ഡിയോ ഓടിച്ചിരുന്ന കാട്ടുപുറം സുനി ശോഭ

ദമ്പതികളുടെ മകൻ സുജിനും

ഗുരുതരമായി പരിക്കേറ്റു. കൊല്ലമ്പുഴ

സ്വദേശി സച്ചുവിന്റെ ഇടത് കണ്ണിനും

മുഖത്തും ഗുരുതര പരുക്കുണ്ട്.കൂടാതെ

ഇടതു കാൽവിരൽ അറ്റ് പോയതായി

ദ്യക്സാക്ഷികൾ പറയുന്നു.

കാട്ടുമ്പുറം സുദേശി സുജിന്റെ ഇടതു

കണ്ണിനും മുഖത്തും ഗുരുതരമായി

പരിക്കേറ്റു. സംഭവ സ്ഥലത്ത്

ഉണ്ടായിരുന്നവർ അറിയിച്ചതിനെ

തുടർന്നെത്തിയ ആംബുലൻസിൽ

ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം

വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ

എത്തിച്ച് ചികിത്സ നൽകിയ ശേഷം

തിരുവനന്തപുരം മെഡിക്കൽ

കോളേജിലേക്ക് വിട്ടു.

ഹോണ്ട ആക്ടീവ സ്കൂട്ടറിൽ സുചിനെ

കൂടാതെ ഉണ്ടായിരുന്ന തോട്ടവാരം സ്വദേശി

ആരോമൽ, ആലംകോട് സ്വദേശി അൽ

അമീൻ എന്നിവർക്ക് നിസ്സാര പരിക്കുകൾ

സംഭവിച്ചു. ഇവരെ സ്ഥലത്തെത്തിയ

ആറ്റിങ്ങൽ പോലീസ് വലിയക്കുന്ന്

താലൂക്ക് ആശുപത്രിയിൽ എത്തിച്ച്

ചികിത്സ ലഭ്യമാക്കി.

കാട്ടുമ്പുറം സ്വദേശി സുജിന്റെ കൂടെ

ഹോണ്ട ഡിയോയിൽ സഞ്ചരിച്ചു വന്ന

കടയ്ക്കൽ സ്വദേശിയായ മാനസിനും

നിസാര പരിക്ക് പറ്റിയിട്ടുണ്ട്.

ഇടിയുടെ ആഘാതത്തിൽ ഹോണ്ട ഡിയോ

പൂർണ്ണമായും തകർന്നു. ഹോണ്ട ആക്ടിവാ

തെറ്റായ ദിശയിൽ സഞ്ചരിച്ചു വന്നതാണ്

അപകടകാരണമെന്ന് ദൃക്സാക്ഷികൾ

പറഞ്ഞു. ആറ്റിങ്ങൽ പോലീസ് തുടർ

നടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment

Previous Post Next Post