തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ ചെറുതോണിക്ക് സമീപം വാഹനാപകടം; ഇലക്ട്രിക് പോസ്റ്റുമായി വന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്.



 ഇടുക്കി തൊടുപുഴ പുളിയമല സംസ്ഥാനപാതയിൽ

ചെറുതോണി പോലീസ് സ്റ്റേഷന്

സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെ കൂടിയായിരുന്നു അപകടം. ലോറിയിൽ ഉണ്ടായിരുന്ന രണ്ട്

പേർക്കാണ് അപകടത്തിൽ

പരിക്കേറ്റത്. നിസ്സാര പരിക്കേറ്റ ഇവരെ

ഇടുക്കി മെഡിക്കൽ കോളജിൽ

പ്രവേശിപ്പിച്ചു.

ഇറക്കം ഇറങ്ങിവന്ന വാഹനം

നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡിൽ

മറിയുകയായിരുന്നു. വാഹനത്തിന്റെ

ബ്രേക്ക് തകരാറിലായതാണ്

അപകടത്തിന് കാരണമെന്നാണ്

പ്രാഥമിക വിവരം.

അപകടത്തെത്തുടർന്ന്

സംസ്ഥാനപാതയിൽ ഗതാഗത തടസ്സം

ഉണ്ടായി. സ്ഥലത്ത് നിരവധി

അപകടങ്ങൾ തുടർച്ചയായി

ഉണ്ടാകുന്നുണ്ട്. എന്നാൽ അപകടം

ഒഴിവാക്കുന്നതിനുള്ള യാതൊരു

നടപടികളും അധികൃതരുടെ ഭാഗത്ത്

നിന്നും ഉണ്ടാകുന്നില്ലായെന്നും

ആരോപണം ഉയരുന്നുണ്ട്.

Post a Comment

Previous Post Next Post