കൊച്ചി സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. വൈപ്പിന്‍ സ്വദേശി ആന്‍റണി(46) ആണ് മരിച്ചത്.
കൊച്ചി മാധവഫാര്‍മസി ജംഗ്ഷനിലെ സിഗ്നലില്‍ വച്ച് ബസ് ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബസിടിച്ച് താഴെ വീണ ആന്‍റണിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിന്‍റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.