പത്തനംതിട്ട: കോന്നിയില്‍ കിണര്‍ കുഴിക്കുന്നതിനിടെ കിണറിനുള്ളിലേക്ക് കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു.
തെങ്ങുംകാവ് സ്വദേശി രാജന്‍ ആണ് മരിച്ചത്. കോന്നി പൂങ്കാവില്‍ രാവിലെയാണ് സംഭവം.
കിണര്‍ കുഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാജന്‍ കിണറ്റിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. 20 മിനുട്ടോളം രാജന്‍ കിണറിനുള്ളില്‍ കിടന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ പുറത്തെടുത്തത്.
പുറത്തെടുത്തപ്പോള്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പ്രഥമ ചികിത്സ നല്‍കിയശേഷം ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.
