താനൂരിൽ ദിവസങ്ങൾ പഴക്കം ഉള്ള മൃതദേഹം കണ്ടെത്തി

 



മലപ്പുറം താനൂർ സ്കൂൾ പടിയിൽ  കിഴക്ക് വശം റെയിൽവേ ട്രാക്കിൽ 9 ദിവസത്തോളം പഴക്കം ഉള്ള മൃതദേഹം കണ്ടെത്തി.   ആസാം സ്വദേശി ഹിരേൻ ബൊടോളി 40വയസ്സ് ആണ് മരണപ്പെട്ടത് . കാസർഗോഡ് ഭാഗത്തു ജോലി ചെയ്യുന്ന ആൾ ആണെന്നാണ് സംശയം

ട്രെയിൻ യാത്രയ്ക്കിടെ അപകടം സംഭവിച്ചത് ആകാൻ ആണ് സാധ്യത റെയിൽവേ ട്രാക്കിന് അടുത്ത് നിന്നും ആളൊഴിഞ്ഞ താഴ്ചയിൽ ഉള്ള ഭാഗത്തു നിന്നും ഇന്ന് രാവിലെ ആണ് ബോഡി കണ്ടെത്തിയത്   

താനൂർ SHO ജീവൻ ജോർജ്, SI കൃഷ്ണ ലാൽ, സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ താനൂർ TDRF വളണ്ടിയർമാരായ ആഷിക്ക് താനൂർ, സലാം അഞ്ചുടി, സവാദ്, അർഷാദ്,

KC താനൂർ എന്നിവർ ബോഡി ഇൻക്വസ്റ്റ് നടപടികൾക്ക്   സഹായം ചെയ്തു കൊടുത്തു മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി


റിപ്പോർട്ട് :ആഷിക്ക് താനൂർ





Post a Comment

Previous Post Next Post