ചവറയില്‍ ദേശീയപാതയിലെ മണ്‍തിട്ടയില്‍ ബൈക്ക് ഇടിച്ച്‌ ഗാനമേള കണ്ടു മടങ്ങിയ നഴ്സിങ് വിദ്യാര്‍ഥി മരിച്ചു



കൊല്ലം: ദേശീയപാതയിലെ മണ്‍തിട്ടയില്‍ ബൈക്ക് ഇടിച്ചു മറിഞ്ഞ് നഴ്സിങ് വിദ്യാര്‍ഥി മരിച്ചു. പന്മന വടക്കുംതല മേക്ക് തൊടിയില്‍ മേല്‍ വിജയകൃഷ്ണന്‍ - പ്രീത ദമ്ബതികളുടെ മകന്‍ ശ്രീക്കുട്ടന്‍ (22) ആണ് മരിച്ചത്.

ഇന്നലെ പുലര്‍ച്ചെ മൂന്നിനു ചവറ അഗ്നിരക്ഷാ നിലയത്തിനു സമീപമായിരുന്നു അപകടം.


ക്ഷേത്രോത്സവത്തിന് ഗാനമേള കണ്ടു മടങ്ങുന്നതിനിടെ ഇടറോഡില്‍ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുമ്ബോഴാണു അപകടം. ബൈക്ക് മണ്‍തിട്ടയിലിടിച്ചു ദേശീയപാതയില്‍ തലയിടിച്ച്‌ വീണാണ് അപകടം. ഇത് കണ്ട ഇതരസംസ്ഥാന തൊഴിലാളികള്‍ സമീപത്തെ അഗ്നിരക്ഷാനിലയത്തില്‍ വിവരം അറിയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post